Lectionary

Matthew 15: 22-33
  • 22 ) And, behold, a woman of Canaan came out of the same coasts, and cried unto him, saying, Have mercy on me, O Lord, you son of David, my daughter is grievously vexed with a devil.

  • 23 ) But he answered her not a word. And his disciples came and besought him, saying, Send her away, for she cries after us.

  • 24 ) But he answered and said, I am not sent but unto the lost sheep of the house of Israel.

  • 25 ) Then came she and worshipped him, saying, Lord, help me.

  • 26 ) But he answered and said, It is not meet to take the children's bread, and to cast it to dogs.

  • 27 ) And she said, Truth, Lord: yet the dogs eat of the crumbs which fall from their masters' table.

  • 28 ) Then Jesus answered and said unto her, O woman, great is your faith: be it unto you even as you will. And her daughter was made whole from that very hour.

  • 29 ) And Jesus departed from thence, and came nigh unto the sea of Galilee, and went up into a mountain, and sat down there.

  • 30 ) And great multitudes came unto him, having with them those that were lame, blind, dumb, physically disabled, and many others, and cast them down at Jesus' feet, and he healed them:

  • 31 ) Insomuch that the multitude wondered, when they saw the dumb to speak, the physically disabled to be whole, the lame to walk, and the blind to see: and they glorified the God of Israel.

  • 32 ) Then Jesus called his disciples unto him, and said, I have compassion on the multitude, because they continue with me now three days, and have nothing to eat: and I will not send them away fasting, lest they faint in the way.

  • 33 ) And his disciples say unto him, Whence should we have so much bread in the wilderness, as to fill so great a multitude?

Matthew 15: 22-33
  • 22 ) ആ ദേശത്തുനിന്നു ഒരു കനാന്യസ്ത്രീ വന്നു, അവനോടു: കർത്താവേ, ദാവീദ്പുത്രാ, എന്നോടു കരുണ തോന്നേണമേ, എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു.

  • 23 ) അവൻ അവളോടു ഒരു വാക്കും ഉത്തരം പറഞ്ഞില്ല, അവന്റെ ശിഷ്യന്മാർ അടുക്കെ, വന്നു: അവൾ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു, അവളെ പറഞ്ഞയക്കേണമേ എന്നു അവനോടു അപേക്ഷിച്ചു.

  • 24 ) അതിന്നു അവൻ: “യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്നു ഉത്തരം പറഞ്ഞു.

  • 25 ) എന്നാൽ അവൾ വന്നു: കർത്താവേ, എന്നെ സഹായിക്കേണമേ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.

  • 26 ) അവനോ: “മക്കളുടെ അപ്പം എടുത്തു നായകൂട്ടികൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല” എന്നു ഉത്തരം പറഞ്ഞു.

  • 27 ) അതിന്നു അവൾ: അതേ, കർത്താവേ, നായക്കുട്ടികളും ഉടയവരുടെ മേശയിൽ നിന്നു വീഴുന്ന നുറുക്കുകൾ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു.

  • 28 ) യേശു അവളോടു: “സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു, നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ” എന്നു ഉത്തരം പറഞ്ഞു. ആ നാഴികമുതൽ അവളുടെ മകൾക്കു സൌഖ്യം വന്നു.

  • 29 ) യേശു അവിടെ നിന്നു യാത്രയായി ഗലീലക്കടലരികെ ചെന്നു മലയിൽ കയറി അവിടെ ഇരുന്നു.

  • 30 ) വളരെ പുരുഷാരം മുടന്തർ, കുരുടർ, ഊമർ, കൂനർ മുതലായ പലരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു അവന്റെ കാൽക്കൽ വെച്ചു, അവൻ അവരെ സൌഖ്യമാക്കി,

  • 31 ) ഊമർ സംസാരിക്കുന്നതും കൂനർ സൌഖ്യമാകുന്നതും മുടന്തർ നടക്കുന്നതും കുരുടർ കാണുന്നതും പുരുഷാരം കണ്ടിട്ടു ആശ്ചര്യപ്പെട്ടു, യിസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി.

  • 32 ) എന്നാൽ യേശു തന്റെ ശിഷ്യന്മാരെ അടുക്കെവിളിച്ചു: “ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെ പാർക്കുന്നു, അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു അവരെക്കുറിച്ചു എനിക്കു മനസ്സലിവു തോന്നുന്നു, അവരെ പട്ടിണിയായി വിട്ടയപ്പാൻ മനസ്സുമില്ല, അവർ വഴിയിൽവെച്ചു തളർന്നുപോയേക്കും” എന്നു പറഞ്ഞു.

  • 33 ) ശിഷ്യന്മാർ അവനോടു: ഇത്ര വലിയ പുരുഷാരത്തിന്നു തൃപ്തിവരുത്തുവാൻ മതിയായ അപ്പം ഈ കാട്ടിൽ നമുക്കു എവിടെ നിന്നു എന്നു പറഞ്ഞു.